ക്യാപ്റ്റന്‍സിയിലും നായകനായി വിരാട് കോലി; റെക്കോഡ് നേട്ടം

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 130 റണ്‍സിനും ജയിച്ചതോടെയാണ് വിരാട് കോലിക്ക് റെക്കോഡ് നേട്ടം കൈവന്നത്. ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സ് ജയം നേടിയ താരം എന്ന നേട്ടമാണ് വിരാട് സ്വന്തക്കിയത്.

ഇന്‍ഡോറിലെ ജയത്തോടെ കോലിയുടെ പേരില്‍ 10 ഇന്നിംഗ്സ് വിജയങ്ങളായി. ഒന്‍പത് വിജയങ്ങള്‍ നേടിയ ഇതിഹാസ നായകന്‍ എം എസ് ധോണിയെ കോലി ഇതോടെ മറികടന്നു. എട്ട് ജയവുമായി മുഹമ്മദ് അസ്ഹറുദ്ദീനും ഏഴ് ജയങ്ങളുമായി സൗരവ് ഗാംഗുലിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

തുടര്‍ച്ചയായ മൂന്നാമത്തെ ഇന്നിംഗ്സ് ജയം കൂടിയാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുണെയില്‍ ഇന്നിംഗ്സിനും 137 റണ്‍സിനും റാഞ്ചിയില്‍ ഇന്നിംഗ്സിനും 202 റണ്‍സിനും കോലിയും സംഘവും കഴിഞ്ഞ മത്സരങ്ങളില്‍ വിജയിച്ചിരുന്നു.

Top