ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമില്‍ അഞ്ച് മാറ്റങ്ങള്‍; വിരാട് കോലിക്ക് വിശ്രമം

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം പന്തെടുക്കും. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ ഏകദിന അരങ്ങേറ്റം നടത്തും. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ അരങ്ങേറും. നേരത്തെ, ഫൈനല്‍ ഉറപ്പിച്ച ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാനുള്ള അവസരം കൂടിയാണ്.

തിലക് ഉള്‍പ്പെടെ അഞ്ച് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തി. കോലി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രോഹിത് – ശുഭ്മാന്‍ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സൂര്യകുമാര്‍ യാദവ് മൂന്നാമത്. തിലക് വര്‍മ നാലാമനായി ക്രീസിലെത്തും. പിന്നലെ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, അനാമുള്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, നസും അഹമ്മദ്, തന്‍സിം ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

Top