ബംഗ്ലാ കടുവകളെ തുരത്തി ഇന്ത്യ സെമിയില്‍; വിജയം 28 റണ്‍സിന്

എജ്ബാസ്റ്റന്‍: ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. 28 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി ഉറപ്പിച്ചു. 315 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 48 ഓവറില്‍ 286ന് എല്ലാവരും പുറത്തായി. സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് വിറപ്പിച്ചെങ്കിലും ബുംറയുടെയും ഭുവനേശ്വറിന്റെയും കൃത്യതയാര്‍ന്ന ഡെത്ത് ഓവറുകള്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. 66 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. 4 വിക്കറ്റെടുത്ത ബുംറയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. 3 വിക്കറ്റെടുത്ത പാണ്ഡ്യയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

Top