ഇന്ത്യ-ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്

ന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടി20യില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിനും ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ സഞ്ജു സാംസണെ മത്സരിപ്പിക്കുമോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. ആദ്യ മത്സരത്തിലെ പിഴവുകള്‍ മാറ്റി രണ്ടാം മല്‍സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയിരുന്നത്.

Top