ബംഗ്ലാദേശ് -ഇന്ത്യ; ഇൻഡോർ ടെസ്റ്റിൽ ലീഡുയർത്തി ഇന്ത്യ

ഇന്‍ഡോര്‍:ബംഗ്ലാദേശിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 54 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അഗര്‍വാള്‍ 91 റണ്‍സോടെയും രഹാനെ 35 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോള്‍ 38 റണ്‍സാണ് ലീഡ്.

86 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോലി (0) എന്നിവരുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്.

72 പന്തില്‍ ഒന്‍പതു ഫോര്‍ സഹിതം 54 റണ്‍സെടുത്ത പൂജാരയെയും അബു ജായേദാണ് പുറത്താക്കിയത്. 98 പന്തില്‍ ഒന്‍പതു ഫോറുകള്‍ സഹിതമാണ് അഗര്‍വാള്‍ ടെസ്റ്റിലെ നാലാം അര്‍ധസെഞ്ചുറി കടന്നത്.

Top