ടി20 വനിത ലോകകപ്പ്; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും

2020 ടി20 വനിത ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ഓപ്പണിംഗില്‍ ഇന്ത്യ സ്മൃതി മന്ഥാനയ്‌ക്കൊപ്പം ഷഫാലി വര്‍മ്മയെ പരീക്ഷിക്കുന്നു എന്നതാണ് പ്രത്യേകത.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്, ന്യൂസിലാന്റ്, ശ്രീലങ്ക എന്നിവരാണ്. ഇന്ത്യ ഫൈനലില്‍ എത്തുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ ടീമുകള്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. അതേ സമയം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി മധ്യ നിരയാണ്. ഒരു പറ്റം ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Top