ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദിനം;ഗൗ​തം അ​ദാ​നി​ക്കെ​തി​രെ ഗ്രൗ​ണ്ടി​ല്‍ പ്ര​തി​ഷേ​ധം

സി​ഡ്നി: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ മത്സരത്തിനിടെ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​രാ​ധ​ക​ര്‍. നോ 1 ​ബി​ല്യ​ണ്‍ ഡോ​ള​ര്‍ അ​ദാ​നി ലോ​ണ്‍ എ​ന്ന പ്ല​ക്കാ​ര്‍​ഡു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​ത്. ഓ​സ്ട്രേ​ലി​യ​ന്‍ ഖ​നി കമ്പനിക്ക് എ​സ്ബി​ഐ ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നെ എതിര്‍ത്തതാണ് പ്രതിഷേധത്തിനു കാരണം.

ഓ​സ്ട്രേ​ലി​യ​ന്‍ ഇ​ന്നിം​ഗ്സി​ല്‍ ന​വ​ദീ​പ് സൈ​നി എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ലാ​ണു സം​ഭ​വം. പ്ല​ക്കാ​ര്‍​ഡു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​തിന് പി​ന്നാ​ലെ ഗ്രൗ​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ പി​ടി​കൂ​ടി ഗ്രൗ​ണ്ടി​ല്‍ ​നി​ന്നു നീ​ക്കി. അ​ദാ​നി​യു​ടെ ക്വീ​ന്‍​സ് ലാ​ന്‍​ഡ് പ​ദ്ധ​തി​ക്കെ​തി​രെ രാ​ജ്യ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന​ത് 50 ശ​ത​മാ​നം കാ​ണി​ക​ളെ മാത്രം അനുവദിച്ചു കൊണ്ടാണ്.

Top