India vs Australia second test in Bangalore

ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യ പതറുന്നു. ഇന്ത്യ 189 റണ്‍സിന് പുറത്തായി.

എട്ട് വിക്കറ്റ് നേടിയ ലയണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിരാശരാക്കി. 22.2 ഓവറില്‍ 50 റണ്‍സ് വഴങ്ങിയായിയിരുന്നു ലയണിന്റെ വിക്കറ്റ് വേട്ട.

ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ പ്രകടനം മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എടുത്തുപറയാനുള്ളത്. 90 റണ്‍സ് നേടിയ രാഹുല്‍ ഒന്‍പതാമനായാണ് പുറത്തായത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി (12), ചേതേശ്വര്‍ പൂജാര (17), അഭിനവ് മുകുന്ദ് (0), അജിങ്ക്യ രഹാനെ (17). രാഹുലിന് ശേഷം 26 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ്പ് സ്‌കോറര്‍.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 10ന് മുന്നിലാണ്.

Top