ഇന്ത്യ-ഓസിസ് രണ്ടാം ഏകദിനം: ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

നാഗ്പൂര്‍: ഇന്ത്യ-ഓസിസ് ആദ്യ ഏകദിന പരമ്പരയില്‍ വമ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യ ചൊവ്വാഴ്ച രണ്ടാം ഏകദിനത്തിനത്തിനായി വീണ്ടും ഇറങ്ങുന്നു. രണ്ടാം മത്സരത്തില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന.

ഓപ്പണിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്ത ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ഓപ്പണറായി എത്താല്‍ സാധ്യതയുണ്ട്.
വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെത്തുമ്പോള്‍ അംബാട്ടി റായിഡുവിന് നാലാം നമ്പറില്‍ വീണ്ടും അവസരമൊരുങ്ങും. എം എസ് ധോണിയും കേദാര്‍ ജാദവും തന്നെയാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച രീതിയില്‍ പന്തെറിഞ്ഞതിനാല്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ജഡേജ തുടരും.

ഋഷഭ് പന്ത് പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ വിജയ് ശങ്കറിന് പകരക്കാരനായി അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് തുടരുമ്പോള്‍ ഷമിയും ബുംറയും തന്നെയാകും പേസ് ബൗളര്‍മാരായി നില്‍ക്കുക.

Top