വിശാഖപട്ടണം 20-20 : ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. അവസാന പന്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത ഭുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആസ്‌ട്രേലിയ ക്കായി മാക്‌സ് വല്‍(56) ആര്‍സി ഷോര്‍ട്ട്(37) എന്നിവര്‍ തിളങ്ങി. ഇന്ത്യയുടെ വിജയലക്ഷ്യമായ 127 പിന്തുടര്‍ന്ന ആസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയാണെങ്കിലും മാക്‌സ് വലും ആര്‍സി ഷോര്‍ട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റി.

കെ.എല്‍ രാഹുലിന്റെ (50) അര്‍ധ സെഞ്ചുറി ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചു. രാഹുല്‍, കോഹ്‌ലി, രോഹിത് ശര്‍മ , ഋഷഭ് പന്ത് , ദിനേശ് കാര്‍ത്തിക് ക്രുനാല്‍ പാണ്ഡ്യ , ഉമേഷ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഈ മത്സരത്തോടെ പരമ്പരയില്‍ 1-0ത്തിനു ഓസ്‌ട്രേലിയ മുന്നിലെത്തി.

Top