ഇന്ത്യന്‍ പേസ് നിരയുടെ കരുത്തിനെ പ്രശംസിച്ച് ഓസീസ് ഇതിഹാസ താരം

മെല്‍ബണ്‍: ഇന്ത്യന്‍ പേസ് നിരയെ പ്രശംസകൊണ്ട് ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ രംഗത്ത്. ജസ്പ്രീത് ബൂംമ്രയുടെ നേതൃത്വത്തിലുള്ള പേസ് നിര ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആക്രമണ നിരയാണെന്നാണ് ബോര്‍ഡര്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നു.മുന്‍കാലങ്ങളില്‍ വിദേശ പരമ്പരകളില്‍ ജയിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ വിദേശത്ത് ജയിച്ചുതുടങ്ങിയിരിക്കുന്നു. അതിന് കാരണം അവരുടെ പേസ് ബൗളിംഗ് കരുത്താണ്. ഇനി അവര്‍ക്ക് ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലുമെല്ലാം ജയിക്കാനാവും.ഇന്ത്യക്ക് മുമ്പ് ലോകോത്തര നിലവാരമുളള പേസര്‍മാരുണ്ടായിട്ടുണ്ടെങ്കിലും അത് ഒന്നോ രണ്ടോ വ്യക്തികളില്‍ ഒതുങ്ങിയിരുന്നു ഇപ്പോഴത്തെപ്പോലെ മികച്ച ആക്രമണ സംഘമായിരുന്നില്ല-ബോര്‍ഡര്‍ പറഞ്ഞു.

Top