മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍

ബ്രിസ്ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ നാലാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍. 20 റണ്‍സുമായി ഡേവിഡ് വാര്‍ണറും ഒരു റണ്ണുമായി മാര്‍ക്കസ് ഹാരിസുമാണ് നിലവിൽ ക്രീസില്‍. ഓസീസിന് 54 റണ്‍സ് ലീഡായി. നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 336 റണ്‍സിന് പുറത്തായിരുന്നു. 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

വാഷിങ്ടണ്‍ സുന്ദര്‍ – ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യയെ ഭേദപെട്ട നിലയിൽ എത്തിച്ചത്. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 62 റണ്‍സെടുത്തു.115 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും ഒമ്പത് ഫോറുമടക്കം 67 റണ്‍സെടുത്ത ഷാര്‍ദുലിനെ പുറത്താക്കി കമ്മിന്‍സാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് പൊളിച്ചത്.

Top