ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20: മഴ വില്ലനായി, ടോസ് വൈകുന്നു

നാഗ്പൂർ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീൽഡും മൂലം വൈകുന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിൻറെ ടോസ് ഇതുവരെ ഇടാനായിട്ടില്ല. ആറരക്കാണ് ടോസിടേണ്ടത്. എന്നാൽ നനഞ്ഞ ഔട്ട് ഫീൽഡ് കാരണം ടോസ് വൈകുകയാണ്. ഏഴ് മണിയോടെ പിച്ചും ഗ്രൗണ്ടും പരിശോധിച്ച അമ്പയർമാർ അടുത്ത പരിശോധന എട്ടു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്നലെയും ഇന്ന് രാവിലെയുമായി പെയ്ത മഴമൂലം ഔട്ട് ഫീൽഡ് നനഞ്ഞു കുതിർന്നു കിടക്കുന്നതാണ് മത്സരം വൈകാൻ കാരണമാകുന്നത്. ഔട്ട് ഫീൽഡ് ഉണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നനഞ്ഞ ഔട്ട് ഫീൽഡിൽ മത്സരങ്ങൾ നടത്തുന്നത് കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂട്ടും. ടി20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ കളിക്കാർക്ക് പരിക്കേൽക്കാൻ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. മഴ മൂലം രണ്ട് ടീമുകളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

Top