ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം

രാജ്കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടെങ്കിലും മികച്ച തുടക്കമാണ്. ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ 11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെടുത്തിട്ടുണ്ട്.

രോഹിത്തും (30*), ശിഖര്‍ ധവാനുമാണ് (32) ക്രീസില്‍ ഉള്ളത്. പന്തിനു പകരം മനീഷ് പാണ്ഡെയും ഷാര്‍ദൂല്‍ ഠാക്കൂറിനു പകരം നവ്ദീപ് സെയ്നിയുമാണ് ടീമിലെത്തിയത്.

ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Top