രാജ്‌കോട്ടില്‍ ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ ടീം; ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സ് വിജയം

രാജ്‌കോട്ട്: മുംബൈയിലെ നാണംകെട്ട തോല്‍വില്‍ മുങ്ങിപ്പോയ ഇന്ത്യയ്ക്ക് 36 റണ്‍സുമായി വന്‍ തിരിച്ചുവരവ്. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.1 ഓവറില്‍ 304ന് പുറത്തായി.സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7, ഓസ്‌ട്രേലിയ 49.1 ഓവറില്‍ 304ന് ഓള്‍ ഔട്ട്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഓസീസ് ബാറ്റ് വീശി തുടങ്ങിയത് കഴിഞ്ഞ മത്സരത്തിലെ 10 വിക്കറ്റ് വിജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തുടക്കത്തില്‍ അവസരമൊന്നും നല്‍കിയില്ല.

മറുപടി ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത് (102 പന്തില്‍ 98), ലബുഷെയ്ന്‍ (47 പന്തില്‍ 46), ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (48 പന്തില്‍ 33) എന്നിവര്‍ക്കു മാത്രമാണു കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും വാലറ്റത്തെ ഒന്നാകെ ചുരുട്ടിക്കെട്ടിയും ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ എറിഞ്ഞൊതുക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടി. 90 പന്തില്‍ 96 റണ്‍സെടുത്ത് ശിഖര്‍ ധവാനും 52 പന്തില്‍ 80 റണ്‍സ് നേടിയ കെ.എല്‍ രാഹുലും 76 പന്തില്‍ 78 റണ്‍സ് അടിച്ച വിരാട് കോലിയും ആണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ബംഗലൂരുവില്‍ നടക്കും.

Top