ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര: ആദ്യ പോരാട്ടം നാളെ

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയിൽ നടക്കും. ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിൻറെ ആതിഥേയരുമാണ് ഓസ്ട്രേലിയ.

ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യക്ക് ഓസ്ട്രേലിയക്കും അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിലും മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷൻ പരീക്ഷണങ്ങളും ഈ പരമ്പരകളിൽ കാണാം. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങൾ.

Top