ടോസ് ഇന്ത്യക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു. ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ്, ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയെ നേരിടുന്നത്.

ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, വീരാട് കൊഹ് ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്

ട്വന്റി-20 ഫോർമാറ്റിലെ സ്ഥിരം നായകൻ ആണെങ്കിലും ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യ ആദ്യമായാണ് ഡേ-നൈറ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്.

Top