ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ഓസിസ് താരങ്ങള്‍ ഇറങ്ങുന്നത് സര്‍പ്രൈസ് ജേഴ്‌സി അണിഞ്ഞ്

ന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസിസ് താരങ്ങള്‍ ഇറങ്ങുന്നത് കാണികള്‍ക്കൊരു സര്‍പ്രൈസ് നല്‍കിയാണ്. സര്‍പ്രൈസ് എന്താണന്നല്ലെ 1980 കളില്‍ ഓസിസ് ടീം അണിഞ്ഞിരുന്ന ജേഴ്‌സിയാണ് ആ സര്‍പ്രൈസ്. 1980 കളിലെ ജേഴ്‌സി അണിഞ്ഞായിരിക്കും കംഗാരുക്കള്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുക.

1986 ല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ അലന്‍ ബോര്‍ഡറുടെ കീഴില്‍ ഇതേ ജേഴ്‌സിയിലായിരുന്നു ഓസ്‌ട്രേലിയന്‍ ടീം കളിച്ചത്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്. നിലവില്‍ മോശം ഫോമില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം പ്രതാപകാലത്തെ ജേഴ്‌സിയ്‌ക്കൊപ്പം കളിയിലും പഴയ ഫോമില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

Top