ഇന്ത്യ സന്ദര്‍ശനത്തിനായി ബെൽജിയം രാജ ദമ്പതികൾ ഡൽഹിയിൽ

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്നതിനായി ബെൽജിയം കിംഗ് ഫിലിപ്പും, രാജകുമാരി മെറ്റില്‍ഡയും ഡൽഹിയിൽ എത്തി.

ഞായറാഴ്ച വൈകുന്നേരത്തോടെ 90 അംഗ പ്രതിനിധികളുമായാണ് ഇരുവരും ഡൽഹിയിൽ എത്തിയത്.

ഇരുവരും ഇന്ത്യ സന്ദർശിക്കുന്നത് ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കാണെന്ന് പ്രതിനിധികൾ വ്യക്തമാക്കി.

ഏഴ് ദിവസത്തെ സന്ദർശനത്തിനാണ് ഇരുവരും എത്തിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13.28 ബില്യൺ യുഎസ് ഡോളറിൻറെ വ്യാപാര ഇടപാടുകളാണ് ഇന്ത്യയുമായി ബെൽജിയം നടത്തിയത്. ഈ വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും ചർച്ച നടത്തുന്ന ദമ്പതികൾ തുടർന്ന് ഡൽഹി, മുംബൈ, താജ് മഹൽ എന്നിവിടങ്ങൾ സന്ദർശിക്കും.

2013 ലെ കിരീടധാരണത്തിന് ശേഷം ബെൽജിയൻ കിംഗ് ഇന്ത്യയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

ബെൽജിയൻ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും കിംഗ് ഫിലിപ്പിന്റെ അകമ്പടി സംഘത്തിലുണ്ട്.

ബെൽജിയത്തിന്റെ ഇറക്കുമതി വ്യാപാരത്തിൽ ഡൽഹിക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്.

യൂറോപ്യൻ യൂണിയന് പുറത്തുള്ള ബെൽജിയത്തിന്റെ മൂന്നാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യ.

വജ്രവ്യവസായത്തിലെ ബിസിനസുകാരുമായിയുള്ള കോൺഫറൻസിലും,വികസിത രാജ്യങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയിലും കിംഗ് പങ്കെടുക്കും.

മുംബൈയിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. മുംബൈയിൽ നിന്ന് മടങ്ങുന്നതിന് മുൻപ് ഇന്ത്യ-ബെൽജിയം ബിസിനസ് ഫോറം യോഗത്തിലും പങ്കെടുക്കും

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുടെ സ്മാരകവും രാജാവും രാജ്ഞിയും സന്ദർശിക്കും.

റിപ്പോർട്ട് : രേഷ്മ പി. എം

Top