ലോകകപ്പിലേയ്ക്കുള്ള ഇന്ത്യയുടെ ദൂരം കൂടിയെന്ന് രാഹുല്‍ദ്രവിഡ്

Rahul dravid

മുബൈ: ലോകകപ്പിലേയ്ക്കുളള ഇന്ത്യയുടെ ദൂരം കൂടിയെന്ന് രാഹുല്‍ദ്രവിഡ്. കഴിഞ്ഞ 23ന് നടന്ന ഏകദിന പരമ്പരയില്‍ ഒസീസ്‌നോട് അടിയറവു പറഞ്ഞ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായാണ്‌ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്ത് വന്നിരിക്കുന്നത്.ഒസീസ്‌നെതിരായ
ഇന്ത്യയുടെ ഏകദിന പരമ്പരയിലെ തോല്‍വി, ലോകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പാണെന്നാണ് രാഹുല്‍ പറഞ്ഞത്. ലോകകപ്പില്‍ അത്ര എളുപ്പം ഇനി വിജയം നേടാന്‍ സാധിക്കുമെന്ന് കരുതേണ്ടന്നും രാഹുല്‍ പറഞ്ഞു.

‘ഒസീസ്‌നെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ലോകകപ്പില്‍ ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. ലോകകപ്പ് എന്ന സ്വപ്നം ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അകലെയാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാന്‍ സാധിക്കു. ഈ തോല്‍വിയുടെ നിഴലില്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിജയ സാധ്യത പാടെ അങ്ങ് തളളി കളയണ്ട. പക്ഷേ വിജയം നേടാനുളള ഇന്ത്യയുടെ പരിശ്രമങ്ങള്‍ ഇനി അതി കഠിനമായിരിക്കണം’ എന്നും രാഹുല്‍ ചുണ്ടികാട്ടി.

Top