കാര്യവട്ടത്ത് വിന്‍ഡീസ് ; ഇന്ത്യക്കെതിരായ പരമ്പരയില്‍ എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം

തിരുവനന്തപുരം : ട്വന്റി-20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപണര്‍മാരായ സിമ്മണ്‍സും(66*) ലൂയിസും(40) നടത്തിയ ബാറ്റിംങാണ് വിന്‍ഡീസിനെ വിജയിപ്പിച്ചത്.

സിമ്മൺസ് 45 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു. കെസ്‌റിക് വില്യംസും ഹെയ്ഡന്‍ വാല്‍ഷും വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശിവം ദുബെ അര്‍ധസെഞ്ചുറി നേടി. ആദ്യ ടി 20യില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിനേയും(11) രോഹിത്ത് ശര്‍മ്മയേയും(15) നിലയുറപ്പിക്കും മുമ്പേ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ശിവം ദുബെ 30 പന്തില്‍ നിന്നും 54 റണ്‍സടിച്ചു. 10.3 ഓവറില്‍ ശിവം ദുബെ പുറത്താകുമ്പോള്‍ ഇന്ത്യ 97/3 എന്ന നിലയിലായിരുന്നു.

കെസ്‌റിക് വില്യംസിന്റെ ബൗളിംങിലെ വേഗത്തിലെ ഏറ്റക്കുറച്ചിലുകളാണ് ക്യാപ്റ്റന്‍ കോഹ്‌ലിയെ(33) പുറത്താക്കിയത്. രവീന്ദ്ര ജഡേജയുടെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു കെസ്‌റിക് രണ്ടാം വിക്കറ്റ് നേടിയത്. ഋഷഭ് പന്ത് 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ഹൈദരാബാദിൽ നടന്ന ഒന്നാം ട്വന്റി-20യിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു.

പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം 11ന് മുംബൈയിൽ നടക്കും. കാത്തുകാത്തിരുന്ന മത്സരത്തിൽ ആദ്യം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്തതിൽ മലയാളി- ആരാധകർ നിരാശയിലായിരുന്നു.

Top