India v Bangladesh: Four series, four Test doubles for Virat Kohli

kohli

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ടസെഞ്ചുറി. 239 പന്തില്‍ 24 ബൗണ്ടറികള്‍ അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറി.

തുടര്‍ച്ചയായ നാലു ടെസ്റ്റ് പരമ്പരകളില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കൊഹ്‌ലി ഇതോടെ സ്വന്തമാക്കി.

രണ്ടാം ദിനം ബാറ്റിങ് തുടരുന്ന ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്തിട്ടുണ്ട്. 204 റണ്‍സെടുത്ത കോഹ്‌ലിയുടേയും 82 റണ്‍സെടുത്ത അജിങ്ക്യ രഹാനയുടേയും വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. തൈയ്ജുല്‍ ഇസ്ലാമാണ് രണ്ടുപേരേയും പുറത്താക്കിയത്

Top