ഇന്ത്യാ-യുഎസ് ബന്ധം എഴുപതാം വര്‍ഷത്തില്‍; ആഘോഷമാക്കി രാജ്യങ്ങള്‍

INDIAN-US

ന്യൂഡല്‍ഹി: ഇന്ത്യാ-യുഎസ് ബന്ധം എഴുപത് വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ആഘോഷമാക്കി രാജ്യങ്ങള്‍. ആഘോഷത്തോട് അനുബന്ധിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചിക്കുകയാണ് അമേരിക്ക.

70 വര്‍ഷത്തെ ഇന്ത്യ-യുഎസ് ബന്ധം വ്യക്തമാക്കുന്ന 1950 മുതലുള്ള ചിത്രങ്ങളും ഡോക്യുമെന്ററികളും ആഗസ്റ്റ് 14 വരെ നടക്കുന്ന ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ കണ്ടംപററി ഡാന്‍സ് അസിസ്റ്റന്റ് പ്രൊഫസറായ ന്യാമ മക്കാര്‍ത്തി-ബ്രൌണ്‍, ഭരതനാട്യം നര്‍ത്തകി തന്യ സാക്‌സേന എന്നിവരുടെ നൃത്ത പരിപാടികളും ചടങ്ങില്‍ സംഘടിപ്പിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റേയും സൗഹൃദത്തിന്റേയും 70 വര്‍ങ്ങള്‍ പിന്നിടുമ്പോള്‍ പ്രചോദനമുള്‍കൊള്ളുന്ന നിരവധി ചിത്രങ്ങള്‍ ചടങ്ങില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുഎസ് എംബസിയുടെ റീജിയണല്‍ പബ്ലിക് എന്‍ഗേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ സാറാ സൈബല്‍ പറഞ്ഞു.

Top