അമേരിക്ക ഇന്ത്യയില്‍ ആറ് ആണവനിലയങ്ങള്‍ നിര്‍മ്മിക്കും

വാഷിംഗ്ടണ്‍: അമേരിക്കയുടെ ആറ് ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധാരണയായി. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയത്. ഇരുരാജ്യങ്ങളും സംയുക്തമായി പ്രസ്താവനയും പുറത്തിറക്കി.

യു.എസ് അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിലെ ആന്‍ഡ്രിയ തോംസണും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ധാരണയായത്. ഇതിനെ സംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു പതിറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ഇപ്പോള്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര നയങ്ങളിലെ പ്രശ്‌നങ്ങളായിരുന്നു ഇതുവരെ ഇക്കാര്യത്തില്‍ തടസമായിരുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതോടെ രാജ്യത്തിനാവശ്യമായ ഇന്ധന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയും.

Top