യുക്രെയിനിനോടും റഷ്യയോടും വെടിനിര്‍ത്തണമെന്ന് അവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യുക്രെയിനിനോടും റഷ്യയോടും വെടിനിര്‍ത്തണമെന്ന് അവര്‍ത്തിച്ച് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുന്നില്ലെന്നും താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ഒഴിപ്പിക്കാനായി നല്‍കിയ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 130 ബസുകള്‍ റഷ്യ ഏര്‍പ്പാടിക്കിയിരുന്നു.

അതേസമയം,  ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യയോട് യുക്രൈനോട് ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പതിനാറ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ കിഴക്കന്‍ യുക്രെയിനിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

 

Top