ഇന്ത്യ- ബ്രിട്ടന്‍ സംയുക്ത അഭ്യാസ പ്രകടനം സെന്‍ട്രല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു

ലണ്ടന്‍: ഇന്ത്യയുടെയും ബ്രിട്ടന്റെയും സായുധ സേനകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത അഭ്യാസ പ്രകടനം സെന്‍ട്രല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു. അജയ് വാരിയര്‍ 2020 എന്നാണ് പ്രകടനത്തിന് പേരിട്ടിരിക്കുന്നത്. ഈ സംയുക്തനീക്കത്തിലൂടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദീര്‍ഘകാലത്തെ സൈനിക ബന്ധമാണ് വെളിവാകുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുകെ 7 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ടോം ബെവിക് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ സ്വാഗതം ചെയ്തു. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളിലെ സൈനിക നേതാക്കളും അനുഭവം പങ്കുവെക്കും. 72 മണിക്കൂറാണ് അഭ്യാസ പ്രകടനം നടത്തുക.

Top