ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെയെന്ന് പവന്‍ കപൂര്‍

യു.എ.ഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരും. നേരത്തേ ഈ മാസം 15 വരെയാണ് സര്‍വീസ് നിശ്ചയിച്ചിരുന്നത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയുടെയും ഇന്ത്യയുടെയും വിമാനകമ്പനികളില്‍ നാളെ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രണ്ടാഴ്ചയ്ക്കുള്ളില്‍ കാല്‍ലക്ഷത്തോളം താമസവിസക്കാര്‍ യുഎഇയില്‍ മടങ്ങിയെത്തി. ആയിരങ്ങള്‍ അനുമതി കിട്ടി യാത്രയ്ക്കായി കാത്തിരിക്കുകയാണ്. യുഎഇയില്‍ തിരികെ എത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ കണക്ക് വ്യക്തമായിട്ടില്ല. അതിനനുസരിച്ചാകും സര്‍വീസുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.

Top