ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് ട്രൈറ്റണ്‍

രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു സബ്‌സിഡിയറി രജിസ്റ്റര്‍ ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ട്രൈറ്റണ്‍ ഇലക്ട്രിക് വെഹിക്കിള്‍ ഘഘഇ അറിയിച്ചു. ന്യൂജേര്‍സി ആസ്ഥാനമായ ട്രൈറ്റണ്‍ ഇലക്ട്രിക് വെഹിക്കിള്‍ ട്രൈറ്റണ്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. യുഎസിന് പുറത്തുള്ള ട്രൈറ്റണ്‍ ഇവിയുടെ ഏറ്റവും വലിയ വിപണിയായി രാജ്യം കെട്ടിപ്പടുക്കുന്നതിനായി പുതുതായി രൂപീകരിച്ച സ്ഥാപനം പ്രവര്‍ത്തിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ കൈവരിച്ചത് 101 ശതമാനം വളര്‍ച്ച നിക്ഷേപത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ വിശദാംശങ്ങള്‍ പങ്കുവെക്കാതെ, രാജ്യത്തെ ഉല്‍പ്പാദന സൗകര്യം ഇന്ത്യന്‍ വിപണിക്കും ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മിഡില്‍ ഈസ്റ്റ് മേഖല, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും സഹായകമാകുമെന്ന് കമ്പനി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 21,000 ത്തോളം പേര്‍ക്ക് ഉല്‍പ്പാദന പ്ലാന്റ് വഴി ജോലി നല്‍കുമെന്നും കമ്പനി അവകാശപ്പെട്ടു.

കമ്പനിയ്ക്കും മുഴുവന്‍ വ്യവസായത്തിനും ഇന്ത്യഢ പ്രവേശനം വളരെ നിര്‍ണായകവും പ്രധാനവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ റോഡുകള്‍ക്കും ലോകത്തിന്റെ പല ഭാഗങ്ങള്‍ക്കും ഇവി ശ്രേണിക്ക് ശക്തമായ ഭാവിയുണ്ട്. ഇന്ത്യയിലെ ഇവികളുടെ സംസ്‌കാരം വര്‍ത്തുന്നതിനായി സര്‍ക്കാര്‍ അധികാരികളും വളരെ ഗൗരവമായി പ്രവര്‍ത്തിക്കുന്നു എന്ന് ട്രൈറ്റണ്‍ ഇവി സ്ഥാപകനും സിഇഒയുമായ ഹിമാന്‍ഷു ബി പട്ടേല്‍ പറഞ്ഞു.

Top