India trashes Pakistan media report on surgical strike

ന്യൂഡല്‍ഹി: ജര്‍മ്മന്‍ അംബാസിഡര്‍ മാര്‍ട്ടിന്‍ നേയുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ മിന്നലാക്രമണം നടന്നിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ സമ്മതിച്ചതായി പാക് മധ്യമത്തില്‍ വന്ന വാര്‍ത്ത കെട്ടിചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യ.

വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചത്.

പാക് മാധ്യമമായ പാകിസ്ഥാന്റ ദ ന്യൂസ് ഇന്റര്‍നാഷണലില്‍ മിന്നലാക്രമണം കബളിപ്പിക്കലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അംഗീകരിച്ചു എന്നാണ് വാര്‍ത്ത വന്നിരുന്നത്.

ജര്‍മ്മന്‍ അംബാസിഡര്‍ മാര്‍ട്ടിന്‍ നേയും മറ്റ് വിദേശ പ്രതിനിധികളുമായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്.

Top