ഇന്ത്യയില്‍ കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ടൊയോട്ട

കൂടുതല്‍ മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. പുതുതായി ആല്‍ഫാര്‍ഡ്, ഹയേസ് എംപിവികളെ വിപണിയില്‍ എത്തിക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ തീരുമാനം. മുമ്പ് പലതവണ ആല്‍ഫാര്‍ഡിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി നടപ്പിലായില്ല.

അടുത്തവര്‍ഷം പുതിയ ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണ്ടാണ് ആഢംബര മോഡലുകളുമായി കളം നിറയാനുള്ള കമ്പനിയുടെ തീരുമാനം.

ആഗോള തലത്തില്‍ ഉയര്‍ ബിസിനസ് ക്ലാസ് യാത്രകള്‍ക്കാണ് ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ പൊതുവെ ഉപയോഗിക്കപ്പെടാറ്. നേരത്തെ 2018 എക്സ്പോയില്‍ ആല്‍ഫാര്‍ഡിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്സ്ട്രാ-പ്രീമിയം എംപിവിയാകും ഇന്ത്യന്‍ വരവില്‍ ടൊയോട്ട ആല്‍ഫാര്‍ഡ്.

Top