ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; അശ്വിന്‍ മടങ്ങിയെത്തി

മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 21 മാസങ്ങള്‍ക്ക് ശേഷം ഏകദിന ടീമിലേക്കുള്ള ആര്‍ അശ്വിന്‍ ഏകദിനം കളിക്കുന്നുവെന്നുള്ളതാണ് പ്രത്യേകത. അക്‌സര്‍ പട്ടേല്‍ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ ലോകകപ്പ് സംഘത്തിലേക്കും അശ്വിന് വിളിയെത്തിയേക്കും. അശ്വിനെ കൂടാതെ സ്പിന്നറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

ശുഭ്മാന്‍ ഗില്‍ – റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പരിക്കില്‍ നിന്ന് മോചിതനായ ശ്രേയസ് അയ്യര്‍ മൂന്നാമന്‍. പിന്നാലെ കെ എല്‍ രാഹുല്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും തുടര്‍ന്നെത്തും. ആദ്യ രണ്ട് ഏകദിനത്തില്‍ ഇന്ത്യ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ കെ എല്‍ രാഹുലിന് ടീമിനെ നയിക്കാനുള്ള നിയോഗം ലഭിക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരില്ലെങ്കിലും ടീമെന്ന നിലയില്‍ നീലപ്പട ശക്തര്‍ തന്നെ.

ഏകദിന ലോകകപ്പിന് മുമ്പുള്ള കടുത്ത പരീക്ഷയാണ് ഇരു ടീമുകള്‍ക്കും. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ തിളക്കവുമായാണ്് ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയയാവട്ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര 3-2ന് പരാജയപ്പെട്ടിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പമ്പരയിലുള്ളത്.

 

Top