ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ് : ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെല്ലിങ്ടന്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസീലന്‍ഡ് തോറ്റതാണ് ഇന്ത്യയ്ക്കു നേട്ടമായത്. നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ് കാലയളവില്‍ ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ 5 ജയവും 2 തോല്‍വിയും ഒരു സമനിലയുമായി 64.58 പോയിന്റ് ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്.

ഓസ്‌ട്രേലിയ മൂന്നാമതുണ്ട് (59.09). ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 3-1നു മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയ്ക്ക് അവസാന ടെസ്റ്റ് കൂടി ജയിച്ചാല്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. ധരംശാലയില്‍ 7 മുതലാണ് അഞ്ചാം ടെസ്റ്റ്.മത്സരങ്ങളില്‍ 3 ജയവും 2 തോല്‍വിയുമുള്ള ന്യൂസീലന്‍ഡിന്റെ പോയിന്റ് ശതമാനം 60.00.

Top