വരാനിരിക്കുന്നത് തൂക്കുസഭ; ബിജെപി വലിയ ഒറ്റകക്ഷിയാവും, സര്‍വെ ഫലം പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും മതിയായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉണ്ടാവുന്നത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റായിരിക്കുമെന്ന് സര്‍വെ പറയുന്നു. ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേയാണ് തൂക്ക് പാര്‍ലമെന്റ് പ്രവചിച്ചിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 237 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നാണ് സര്‍വെ പറയുന്നത്. 2014 ല്‍ ഉണ്ടായിരുന്ന 86 സീറ്റുകള്‍ കാവി സഖ്യത്തിനു നഷ്ടമാകും. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ നേട്ടമാണ് സര്‍വെ പ്രകാരം ഉണ്ടാക്കുക.

കോണ്‍ഗ്രസ് സഖ്യം 166 സീറ്റ് നേടകുമെന്നാണ് പ്രവചനം. 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 106 സീറ്റുകളാണ് യുപിഎ സ്വന്തമാക്കുക. എന്നാല്‍ എന്‍ഡിഎ, യുപിഎ സഖ്യത്തിലൊന്നും പെടാത്ത പ്രദേശിക പാര്‍ട്ടികളും അവരുടെ സഖ്യവും 140 സീറ്റുകള്‍ നേടുമെന്ന് സര്‍വെ പറയുന്നു. ഇവരാകും മന്ത്രിസഭ രൂപീകരണത്തില്‍ നിര്‍ണായകമാകുക.

Top