അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യ; അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യ അതിര്‍ത്തികളില്‍ ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച് ചില കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്നും അടുത്ത മാസം ഉത്തരവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലാന്‍ഡിംഗ് കൂടാതെ ദീര്‍ഘനേരം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് ഹൈ-ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിനായി ഉപയോഗിക്കുകയെന്നാണ് വിവരം. എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് തയ്യാറായിട്ടില്ല

അയല്‍രാജ്യങ്ങളായ ചൈനയുമായും പാകിസ്ഥാനുമായും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ എപ്പോഴും നിരീക്ഷിക്കാനുള്ള ഈ നീക്കം. യുക്രെയ്‌നിലെ യുദ്ധം നരേന്ദ്ര മോദി സര്‍ക്കാരിനെ ആയുധശേഖരം, യുദ്ധത്തിനുള്ള തയ്യാറെടുപ്പ്, യുദ്ധഭൂമിയിലെ മുന്‍ഗണനകള്‍ എന്നിവയില്‍ വിലയിരുത്തല്‍ നടത്താന്‍ പ്രേരിപ്പിച്ചിരുന്നു. ഇസ്രയേലിനു നേരെയുണ്ടായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം കൂടിയായതോടെ കാര്യങ്ങള്‍ വേഗത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Top