ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും. ക്രിക്കറ്റിലെ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് രാവിലെ 6.30ന് തുടങ്ങുന്ന മത്സരം ന്യൂസിലാന്‍ഡിലെ മൗണ്ട് മൗന്‍ഗാനുയിലാണ് അരങ്ങേറുക.

വനിത ലോകകപ്പില്‍ 2005ലും 2017ലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യന്‍ വനിതകള്‍ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മാത്രമല്ല ഇന്ത്യന്‍ വനിതാ ക്രികറ്റ് ടീമിന്റെ ക്യാപ്റ്റനായ മിതാലി രാജിന്റെയും, വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ബൗളിംഗ് ഇതിഹാസം ജ്വുലാന്‍ ഗോസാമിയുടെയും അവസാന ലോകകപ്പ് ആവാന്‍ സാധ്യതയുള്ള ഇത്തവണ എന്ത് വില കൊടുത്തും കിരീടം നേടാനാണ് ഇന്ത്യന്‍ വനിതകള്‍ ന്യൂസിലാന്‍ഡിലെത്തിയിരിക്കുന്നത്.

നേരത്തെ പാകിസ്ഥാനുമായി പത്ത് മത്സരങ്ങളില്‍ ഏറ്റുമുട്ടിയ ഇന്ത്യ പത്ത് മത്സരവും വിജയിച്ചിരുന്നു. ഇതില്‍ മൂന്ന് മത്സരങ്ങള്‍ ലോകകപ്പിലേതായിരുന്നു. മിതാലിക്കും, ഗോസാമിക്കും പുറമെ സ്മൃതി മന്ദാനയിലും ഹര്‍മന്‍പ്രീത് കൗറിലും യാശ്തിക ബാട്ടിയയിലും ദീപ്തി ശര്‍മയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ മാസം പത്തിന് ആതിഥേയരായ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Top