ഇന്ത്യ ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറക്കും-ഹര്‍ഷ വര്‍ധന്‍

ഭോപ്പാല്‍: ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എന്‍.ഐ.ആര്‍.ഇ.എച്ചിലെ പുതിയ ഗ്രീന്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല  ശാസ്ത്രീയ പോരാട്ടമാണ്. ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളില്‍ ഇപ്പോള്‍ വര്‍ധനവുണ്ടായത്. വൈറസിനെതിരേയുള്ള വാക്‌സിന്‍ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകള്‍ കരുതി. വൈറസില്‍നിന്ന് നിന്ന് രക്ഷ നേടാന്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും  ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടു.

Top