കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ; ബാലിസ്റ്റിക് പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

prithvi

ബാലസോര്‍: ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് കരുത്തായി ബാലിസ്റ്റിക് പൃഥ്വി-2 മിസൈല്‍. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. സൈനിക ആവശ്യത്തിനുള്ള ഭൂതലാന്തര മിസൈലാണ് ഒഡീഷയില്‍ നിന്ന് പരീക്ഷിച്ചത്.

350 കിലോമീറ്റര്‍ ആണ് മിസൈലിന്റെ ദൂരപരിധി. 500 മുതല്‍ 1000 കിലോ വരെ അണ്വായുധം യുദ്ധമുഖത്തേക്ക് വഹിച്ചുകൊണ്ടുപോകാനുള്ള ശേഷി മിസൈലിനുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ പരീക്ഷിക്കുന്ന മൂന്നാമത്തെ മിസൈലാണിത്. അഗ്‌നി-5, അഗ്‌നി-1 വിഭാഗത്തില്‍പെട്ട മിസൈലുകള്‍ നേരത്തെ ഇന്ത്യ പരീക്ഷിച്ചിരുന്നു.

Top