രാജ്യം 13.7 ശതമാനം വളർച്ചനേടും: സമ്പദ് വ്യവസ്ഥ ചുരുങ്ങും – മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. എന്നാൽ 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ.

വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ‘ ഗ്ലോബൽ മാക്രോ ഔട്ട്‌ലുക്ക് 2021-22’ ൽ പറയുന്നു. രാജ്യം 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം.

Top