India to go directly to Euro-VI fuel: Oil Minister

fuel-pump

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനായി രാജ്യത്ത് വില്‍ക്കുന്ന ഇന്ധനങ്ങള്‍ക്ക് 2020ല്‍ യൂറോ ആറ് നിലവാരം കൈവരിക്കാന്‍ നീക്കം.

പെട്രോളിലും ഡീസലിലും യൂറോ അഞ്ച്(അഥവാ ഭാരത് സ്റ്റേജ് അഞ്ച്) നിലവാരം ഒഴിവാക്കി നേരിട്ട് യൂറോ ആറി(ഭാരത് സ്റ്റേജ് ആറ്)ലേക്കു മുന്നേറാനാണു തീരുമാനമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

യൂറോ അഞ്ചും ആറുമായി കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ 2020 ആകുമ്പോഴേക്ക് ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യൂറോ മൂന്നിനു തുല്യമായ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ഇന്ധനങ്ങളാണു നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്. പ്രധാന നഗരങ്ങളിലാവട്ടെ യൂറോ നാല്(ഭാരത് സ്റ്റേജ് നാല്) നിലവാരമുള്ള ഇന്ധനവില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

ഈ ഏപ്രിലോടെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനം കൂടുതല്‍ നഗരങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2017 ഏപ്രിലോടെ രാജ്യവ്യാപകമായി തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനവില്‍പ്പന തുടങ്ങും.

തുടര്‍ന്ന് 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് അഞ്ച് നിലവാരമുള്ള ഇന്ധനം വില്‍പ്പനയ്‌ക്കെത്തിക്കാനായിരുന്നു മുന്‍ തീരുമാനം.

Top