ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും; കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം

ഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഇന്ത്യ ഇന്ന് സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കിയേക്കും.

സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. പാകിസ്താനെ 228 റണ്‍സിനു തകര്‍ത്ത ഇന്ത്യ ശ്രീലങ്കയെ 41 റണ്‍സിനു മറികടന്നു. ശ്രീലങ്കയ്‌ക്കെതിരെ അല്പമൊന്ന് പരുങ്ങിയെങ്കിലും വിജയിക്കാനായത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ കെഎല്‍ രാഹുല്‍ ഫോമിലാണെന്നത് മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് വലിയ അളവില്‍ ആശ്വാസമാണ്.

ബംഗ്ലാദേശിനെ സംബന്ധിച്ച് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനുള്ള അവസാന അവസരമാണ് ഈ കളി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ബംഗ്ലാദേശിന് ലോകകപ്പ് സ്‌ക്വാഡ് ഏതാകുമെന്ന ധാരണ ഈ കളിയോടെ ഉണ്ടായേക്കും. മെഹിദി ഹസന്‍ മിറാസ് ഓപ്പണര്‍ റോളില്‍ തിളങ്ങുന്നത് ബംഗ്ലാദേശിന് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അഫീഫ് ഹുസൈന്‍ ഇന്ന് കളിച്ചേക്കും.

Top