ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീന മൂന്നാം നമ്പര്‍ താരം ജര്‍മ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ഒളിമ്പിക്‌സില്‍ ഇതുവരെ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കാല്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 സിഡ്‌നി ഒളിമ്പിക്‌സിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും അര്‍ജന്റീനയ്ക്കായിരുന്നു വെള്ളി മെഡല്‍. 2012 ഒളിമ്പിക്‌സിനു ശേഷം ഇത് ആദ്യമായാണ് ലാറ്റിനമേരിക്കന്‍ സംഘം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

 

Top