മൂന്ന് വർഷത്തിൽ ആദ്യമായി അസംസ്കൃത പഞ്ചസാരയുടെ കയറ്റുമതിക്ക് ഒരുങ്ങി ഇന്ത്യ

sugar

മുംബൈ: ആഗോള തലത്തിൽ വില കുതിച്ചതോടെ അസംസ്കൃത പഞ്ചസാരയുടെ കയറ്റുമതിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇത് ആദ്യമായിയാണ് ഇന്ത്യ കയറ്റുമതിക്ക് ഒരുങ്ങുന്നത്.

ന്യൂ യോർക്ക് വിപണിയിൽ കഴിഞ്ഞ ഏഴു മാസത്തിലേതിൽ നിന്നും ഏറ്റവും കൂടുതൽ വില വന്നതോട് കൂടിയാണ് ഇത്തരത്തിൽ ഒരു കുതിപ്പ് ഉണ്ടാകുന്നത്. ഇത് കൂടാതെ സർക്കാർ നൽകുന്ന സബ്‌സിഡികൾ കൂടി ആയതോടെ ഉയർന്ന ലാഭത്തിനുള്ള സാധ്യതകളുമുണ്ട്. ലോകത്തിലെ തന്നെ രണ്ടമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യ, ആഗോള വിപണിയിൽ വില കുത്തിക്കുന്നത് വരെ കയറ്റുമതിക്കുള്ള കരാറുകൾ ഒപ്പു വെച്ചിരുന്നില്ല. പ്രാദേശിക വിപണിയിൽ ലഭിക്കുന്ന വിലയിലും വളരെ കുറവായിരുന്നു. ആ വിലയ്ക്കാണ് ഇതുവരെ ആഗോള വിപണിയിലേക്ക് മറ്റു രാജ്യങ്ങൾ ഇടപാടുകൾ നടത്തിയിരുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞതും ആഗോള വിപണിയിൽ വില ഉയർന്നതും ഇന്ത്യയെ കയറ്റുമതിയിലേക്ക് നയിച്ചു. 150,000 ടൺ അസംസ്കൃത പഞ്ചസാരയാണ് കയറ്റുമതിക്കായി ഒരുങ്ങുന്നത്. ഇതിൽ ഈ നവംബർ-ഡിസംബർ മാസങ്ങളിൽ കയറ്റുമതി ചെയ്യുന്ന ഒരു ടണ്ണിന് 280 ഡോളർ എന്ന നിരക്കിൽ ഫ്രീ-ഓൺ-ബോർഡ് നൽകാനും തീരുമാനം ആയിട്ടുണ്ട്.

ഇന്ത്യയുടെ കയറ്റുമതി ബ്രസീൽ, തായ്‌ലൻഡ് തുടങ്ങിയ ലോകത്തെ മറ്റു മികച്ച രണ്ട് പഞ്ചസാര ഉത്പാദകരുടെ ഷെയറുകളുടെ തകർച്ചയ്ക്ക് വഴി തെളിച്ചേക്കാം. ഇന്ത്യൻ മില്ലുകൾ സാധാരണ ഗതിയിൽ പ്രാദേശിക വിൽപ്പനയ്ക്കായി വൈറ്റ് ഷുഗർ ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഈ വർഷം അസംസ്കൃത പഞ്ചസാരയാണ് കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ വാർത്തകൾ, ഇന്ത്യൻ മില്ലുകളെ സംബന്ധിച്ച് ഏറെ പ്രത്യാശാജനകമാണ്,” വെസ്റ്റേൺ ഇന്ത്യ ഷുഗർ മിൽസ് അസോസിയേഷൻ പ്രസിഡന്റ്റായ ബി. തോമസ് രേഖപ്പെടുത്തി.

Top