പാക്കിസ്ഥാനെ എല്ലാ സാധ്യതകളും ഉപയോഗിച്ച് നേരിടും: അരുണ്‍ ജെയ്റ്റ്ലി

arun jaitley

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെ നേരിടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടം വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതല്ലെന്നും നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ വെച്ചാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. തെമ്മാടി രാഷ്ട്രമെന്നാണ് പാക്കിസ്ഥാനെ ജയ്റ്റ്ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇത്രവലിയൊരു ഭീകരാക്രമണം നടന്നിട്ടും പാക്ക് സര്‍ക്കാരിന്റെ തലവന്‍ തെളിവ് ആവശ്യപ്പെടുകയാണ്. വ്യാജമായ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരിക. എന്നാല്‍ കുറ്റവാളി അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണ് അവര്‍ തന്നെ പറയുന്നു. ഇത് തന്നെ കുറ്റസമ്മതമാണെന്നും ജെയ്റ്റിലി പാക്ക്് പ്രധാനമന്ത്രിട് പറഞ്ഞു.

Top