ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുമായി ഇന്ത്യ, ഒരുങ്ങുന്നത് അരുണാചല്‍ പ്രദേശിൽ

വാങ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത ഇന്ത്യയില്‍ ഒരുങ്ങുന്നു. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 13000 അടി ഉയരത്തിലാണ് പാത.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് തുരങ്കം നിര്‍മ്മിക്കുന്നത്. തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ രേഖയിലേക്ക് എത്താനുള്ള സമയം ഒരുമണിക്കൂര്‍ കുറയും.

Top