ഇന്ത്യ 2030 ൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയായിമാറുമെന്ന് റിപ്പോർട്ട്‌

2025 ൽ ഇന്ത്യൻ വീണ്ടും യുകെയെ മറികടന്ന് സമ്പത്ത് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുളളത്. 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും വാർഷിക റിപ്പോർട്ട് പറയുന്നുണ്ട്. രൂപയുടെ ബലഹീനതയുടെ ഫലമായാണ് 2020 ൽ യുകെ ഇന്ത്യയെ വീണ്ടും മറികടന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021 ൽ 9 ശതമാനവും 2022 ൽ 7 ശതമാനവും വളർച്ച പ്രകടിപ്പിക്കുമെന്നും സിഇബിആർ പ്രവചിക്കുന്നു. ഇന്ത്യ കൂടുതൽ സാമ്പത്തികമായി വികസിക്കുമ്പോൾ വളർച്ച സ്വാഭാവികമായും മന്ദഗതിയിലാകും, വാർഷിക ജിഡിപി വളർച്ച 2035 ൽ 5.8 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.2030 കളുടെ തുടക്കം വരെ ജപ്പാൻ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി തുടരും. കോവിഡ് -19 പ്രതിസന്ധി മൂലമുളള ആഘാതത്തിന് മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റം കുറവായിരുന്നെന്ന് സിഇബിആർ റിപ്പോർട്ട്‌ ചെയ്തു.

Top