India test fires N-capable surface-to-surface ballistic missile Agni-1

ബാലസോര്‍: ഇന്ത്യയുടെ അഗ്‌നി 1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹക മിസൈലാണിത്. ഒഡീഷയിലെ ബാലസോറില്‍ നിന്നാണ് അഗ്‌നി മിസൈല്‍ വിക്ഷേപിച്ചത്. 700 കിലോമീറ്റര്‍ അകലത്തിലുള്ള ലക്ഷ്യത്തിലേയ്ക്കാണ് മിസൈല്‍ വിക്ഷേപിച്ചത്. ബാലസോറിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 9.15ഓടെയായിരുന്നു പരീക്ഷണം.

കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. 9 മനിറ്റ് 36 സെക്കന്റ് സമയം കൊണ്ടാണ് മിസൈല്‍ ലക്ഷ്യത്തിലെത്തിയത്. 12 ടണ്‍ ആണ് 15 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം. ഡി.ആര്‍.ഡി.ഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറി ആണ് മിസൈല്‍ നിര്‍മ്മിച്ചത്. നവംബര്‍ 27ന് നടത്തിയ അഗ്‌നി 1 ന്റെ പരീക്ഷണവും വിജയമായിരുന്നു.

Top