India test-fires Agni-I ballistic missile

ബാലസോർ: അണുവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് മിസൈല്‍ പരീക്ഷണം നടന്നത്.

തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഗ്‌നി-1 ന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് എത്തുവാന്‍ സാധിക്കും.

രാവിലെ 10.10 ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ഇന്ത്യ പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജകരമായി നടത്തിയിരുന്നു.

Top