ഇന്ത്യയില്‍ വന്‍ പദ്ധതികളുമായി ടെസ്‌ല ഒരുങ്ങുന്നു

ടെസ്‌ല ഈ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കന്‍ ഇവി നിര്‍മാണ കമ്പനി നമ്മുടെ വിപണിയില്‍ അതിന്റെ അടിത്തറ സ്ഥാപിക്കാനും തുടങ്ങി.ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം കമ്പനി ബെംഗളൂരുവില്‍ RoC രജിസ്റ്റര്‍ നടത്തുകയും ചെയ്തിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ മുംബൈയിലെ ലോവര്‍ പരേല്‍-വര്‍ലി പ്രദേശത്ത് ഓഫീസ് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.

കമ്പനി കര്‍ണാടകയില്‍ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കുകയും 40,000 ചതുരശ്രയടി ഓഫീസിനായി ലോവര്‍-പരേലിലെ കുറച്ച് വാണിജ്യ പദ്ധതികള്‍ വിലയിരുത്തുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.IIM ബെംഗളൂരു പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് ടെസ്‌ല ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു. ഇന്ത്യാ ഓപ്പറേഷന്‍സ് പോളിസി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റിന്റെ തലവനായി മനുജ് ഖുറാനയെ നിയമിക്കുകയും ചെയ്തു.

Top