സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; സഞ്ജു ടീമിൽ, വിരാട് കോലി ടീമിലില്ല

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിലില്ല. മലയാളി താരം സഞ്ജു സാംസൺ ടീമിൽ.ശിഖർ ധവാനാണ് നായകൻ. സഞ്ജു സാംസണും ഇഷാൻ കിഷനും ടീമിലുണ്ട്. റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തി. പേസർ ദീപക് ചാഹറും സ്പിന്നർ വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

പേസർമാരായി പ്രസിദ്ധ് കൃഷ്ണ, ഷർദ്ദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചാഹറിന് പുറമെ ടിമിലിടം നേടിയത്. യുസ്‌വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. സ്പിന്നർമാരായി അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് സുന്ദറിന് പുറമെ ടീമിലുള്ളത്. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാൻ കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ അതേ ടീമിനെ സെലക്ടർമാർ ഏതാണ്ട് നിലനിർത്തി.

Top