അഫ്​ഗാനിസ്​താന്‍ വിഷയം ; റഷ്യയുടെ ക്ഷണപ്രകാരം ഇന്ത്യ- താലിബാന്‍ ചര്‍ച്ച ഇന്ന്

Taliban

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഭീകരസംഘടനയായ താലിബാനുമായി ഇന്ത്യ ഇന്ന് മോസ്‌കോയില്‍ ചര്‍ച്ച നടത്തും. റഷ്യയുടെ ക്ഷണപ്രകാരം അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചയിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ചര്‍ച്ച അനൗദ്യോഗികമെന്നാണ് സൂചന.

ഇന്ത്യയോടൊപ്പം യു.എസ്, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്. താലിബാന്‍ പ്രതിനിധികള്‍ എത്തുന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതായിരിക്കും പ്രധാന വിഷയം.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ, പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും വിദേശകാര്യ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രാജ്യം സന്നദ്ധത അറിയിച്ചത്. എന്നാല്‍ അഫാഗാന്‍ വിഷയത്തില്‍ റഷ്യയില്‍ ചര്‍ച്ച് നടക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും താലിബാനുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച് ഒന്നും പുറത്തു പറയാന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ തയ്യാറായിട്ടില്ല.

Top